12 November Tuesday

ജിബോർഡിൽ ഇനി 200 ഭാഷ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

സ‌്‌മാർട്ട‌്ഫോണുകളിൽ ഇംഗ്ലീഷ‌ിലും മംഗ്ലീഷിലും മാത്രം ടൈപ്പ‌് ചെയ്യുന്ന കാലം ഏറെക്കുറെ ഇല്ലാതായി. സ്വന്തം ഭാഷയിലാണ‌് ഇപ്പോൾ ആ‌ളുകൾ എഴുതാറ‌ുള്ളത്‌. ഏറ്റവും ജനപ്രീതിയുള്ള ഹാൻഡ‌്‌റൈറ്റിങ‌് ആപ്ലിക്കേഷനായ ഗൂഗിളിന്റെ ജിബോർഡിൽ വിവിധതരം ഭാഷകളാണ‌് ലഭിക്കാറുള്ളത‌്. ദിനംതോറും വിവിധതരം അപ‌്ഡേറ്റുകൾ ഇറങ്ങുന്നു. അവസാനം ഇറങ്ങിയ ജിബോർഡ‌്  8.3.6  വേർഷൻ 200ൽ അധികം ഭാഷകൾ ലഭിക്കുന്ന വിധത്തിലാണ‌് ക്രമീകരിച്ചിരിക്കുന്നത‌്.

ഗൂഗിൾ പ്ലേസ‌്റ്റോർ വഴി പുതിയ അപ‌്ഡേറ്റ‌് ലഭിക്കും. പുതിയ ജിബോർഡ‌്  ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടില്ല. ജിബോർഡ‌് ഡൗൺലോഡ‌് ചെയ‌്ത‌് അതിൽ ഉപയോക്താവിന‌് ആവശ്യമുള്ള ഭാഷ തെരഞ്ഞെടുത്ത‌് ഡൗൺലോഡ‌് ചെയ‌്ത‌് കീബോർഡിൽ  സെറ്റ‌് ചെയ‌്ത‌് ഉപയോഗിക്കാം. ഡൗൺലോഡ‌് ചെയ‌്ത ഭാഷ ഉപയോക്താവിന‌് വേറൊരാൾക്ക‌് പങ്കുവയ‌്ക്കാനും സാധിക്കും.


പ്രധാന വാർത്തകൾ
 Top