ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രെെവ്, ക്ലൗഡ് സ്റ്റോറേജ് എന്നിവയുടെ കാലമാണിപ്പോൾ. ഈ കാലത്ത് ഒരു ഫ്ലോപ്പി ഡിസ്ക് ഇപ്പോള്‍ ആരെങ്കിലും വാങ്ങുമോ? അതും ലക്ഷങ്ങള്‍ നല്‍കി? ഞെട്ടണ്ട, ഒരു ഫ്ലോപ്പി ഡിസ്കിന്റെ വില 5.3 ലക്ഷമാണ്. ഇത്രയും വിലയിലേക്ക് ഇതിനെ നയിച്ചത് ഒരു ഒപ്പാണ്. അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട ഒരു ഫ്‌ളോപ്പിയാണിത്.
മാക്കിന്റോഷ് സിസ്റ്റം ടൂള്‍സ് പതിപ്പ് 6.0 ഫ്ലോപ്പി ഡിസ്‌കിന്റെ കറുത്ത നിറമുള്ള ടിപ്പില്‍ ജോബ്‌സിന്റെ ഒപ്പുണ്ട്. ആപ്പിളിന്റെ ഐക്കണിക് മാക് ഒഎസ് സോഫ്‌റ്റ് വെയറിന്റെ ഒരുഭാഗം എന്ന നിലയില്‍, ജോബ്‌സിന്റെ മനോഹരമായ ഒപ്പാണ് ഇതിന്റെ മൂല്യം ലക്ഷങ്ങളാക്കിയത്. യുഎസ് ആസ്ഥാനമായ ലേല സൈറ്റ് ആര്‍ആര്‍ ലേലത്തില്‍ ജോബ്‌സ് ഒപ്പിട്ട അപൂര്‍വ ഫ്ലോപ്പി ഡിസ്‌ക് ലേലംചെയ്യാന്‍ വച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..