12 September Thursday

ഒരു അക്കൗണ്ടിൽ ഒന്നിലധികം പ്രൊഫൈലുകൾ: മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചറുമായി ഫേസ്‌ബുക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

ഒരു അക്കൗണ്ടിൽ തന്നെ ഒന്നിലധികം പ്രൊഫൈലുകൾ ഇപയോ​ഗിക്കാൻ അവസരം നൽകി ഫേസ്‌ബുക്ക്. മാതൃകമ്പനിയായ മെറ്റ ബ്ലോ​ഗ് പോസ്റ്റിലൂടെയാണ് ഫേസ്‌ബുക്കിലെ പുത്തൻ ഫീച്ചറിനെപ്പറ്റി അറിയിച്ചത്. മൾട്ടിപ്പിൾ പേഴ്‌സണൽ  പ്രൊഫൈൽ ഫീച്ചറാണ് ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്. ഇതുപ്രകാരം ഒരു അക്കൗണ്ടിൽ നിന്നുതന്നെ 4 പ്രൊഫൈലുകൾ വരെ യൂസർക്ക് തുടങ്ങാം. വ്യക്തിപരവും പ്രൊഫഷണലുമായ വിവിധ ആവശ്യങ്ങൾക്കായി ഇനി ഈ പ്രൊഫൈലുകൾ ഉപയോ​ഗിക്കാം. ഇത്തരം ആവശ്യങ്ങൾക്കായി ഇനി ഒന്നിലധികം അക്കൗണ്ടുകൾ തുടങ്ങേണ്ടിവരില്ല.

പേരും യൂസർനെയിമും ഉപയോ​ഗിച്ച് പുതിയ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാം. യൂസറുടെ മെയിൻ പ്രൊഫൈലിനോപ്പം തന്നെ മറ്റ് പ്രൊഫൈലുകളും പ്രത്യക്ഷപ്പെടും. എല്ലാ പ്രൊഫൈലുകളും ഒരു പോലെ തന്നെ ആയിരിക്കും പ്രത്യക്ഷപ്പെടുകയെന്നും മെറ്റ അറിയിക്കുന്നു.  ആവശ്യാനുസരണം ഇവയിലേക്ക് സ്വിച്ച് ചെയ്യാം. മറ്റ് പ്രൊഫൈലുകളിലേക്ക് മാറാൻ ലോ​ഗിൻ ചെയ്യേണ്ട ആവശ്യമില്ല. ചില ഫീച്ചറുകൾ ആദ്യസമയങ്ങളിൽ ഈ പ്രൊഫൈലുകളിൽ ലഭ്യമാവില്ല എന്നും മെറ്റ അറിയിച്ചു. ഡേറ്റിം​ഗ്, മാർക്കറ്റ് പ്ലേസ്, പ്രൊഫഷണൽ മോഡ്, മെസഞ്ചർ, പെയ്മെന്റുകൾ എന്നിവയാണ് ലഭ്യമാകാത്തത്. ഉടനെതന്നെ ലോകവ്യാപകമായി പുതിയ സംവിധാനം ലഭ്യമാകുമെന്നും മെറ്റ കുറിച്ചു.    


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top