27 October Tuesday

പുതിയ ക്യാമറ ശ്രേണിയുമായി കാനൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കൊച്ചി
കാനൻ ഇന്ത്യ പുതിയ മിറർരഹിത ക്യാമറകളായ ഇഒഎസ് ആർ-- 5ഉം ഇഒഎസ് ആർ- 6ഉം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8 കെ സിനിമാ റെക്കോഡിങ്, 45.0 മെ​ഗാപിക്സൽ ഫുൾ ഫ്രെയിം സിഎംഒഎസ് സെൻസർ എന്നിവയാണ് ഇഒഎസ് ആർ - 5ന്റെ മുഖ്യ സവിശേഷതകൾ. 4 കെ സിനിമാ റെക്കോഡിങ്ങും സിഎംഒഎസ് സെൻസറുമുള്ളതാണ് ഇഒഎസ് ആർ- -6. രണ്ടിലും ആധുനിക ഡിജിക് എക്സ് ഇമേജിങ് പ്രോസസറുണ്ട്.


 

ഉന്നത നിലവാരത്തിലുള്ള ഇമേജ് വളരെ എളുപ്പത്തിൽ ലഭ്യമാക്കാൻ ഉപയോക്താക്കളെ ഇത് സഹായിക്കുകയാണ് പുതിയ ക്യാമറയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിലെ പുതിയ സാങ്കേതികവിദ്യ ഫോട്ടോഗ്രഫിയുടെയും വീഡിയോഗ്രഫിയുടെയും പുതിയ അനുഭവങ്ങൾ പകരുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇഒഎസ് ആർ 5ന് 3,39,995 രൂപയും ഇഒഎസ് ആർ 6ന് 2,15,995 രൂപയുമാണ് വില. ക്യാമറകൾക്കൊപ്പം പുതിയ ലെൻസ് ശ്രേണിയും കാനൻ വിപണിയിൽ ഇറക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top