25 June Tuesday

സിവിജിൽ ഹിറ്റ‌്: ആപ്പിൽ പരാതി പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019


തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം റിപ്പോർട്ട് ചെയ്യാനായുള്ള സി-വിജിൽ ആപ് സംസ്ഥാനത്ത് വൻ വിജയം.ഇതുവരെ 16,753 പരാതി ലഭിച്ചു. ഇതിൽ 14,447 പരാതിയിൽ കഴമ്പുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറയുന്നു. പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ചാണ് 11,838 പരാതിയും ലഭിച്ചത്. ഇതിൽ 10,460 പരാതി ശരിയാണെന്ന് ഇലക‌്ഷൻ കമീഷന് ബോധ്യമായി.

മദ്യവിതരണം സംബന്ധിച്ച്‌ 22 പരാതിയും പണം വിതരണം സംബന്ധിച്ച്‌ 28 പരാതിയും സമ്മാനങ്ങൾ വിതരണം ചെയ്തത് സംബന്ധിച്ച്‌ 31 പരാതിയും ലഭിച്ചു. മതപരമായ കാര്യങ്ങൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികൾ 147 എണ്ണമാണ്. ലൗഡ് സ്പീക്കർ ഉപകരണങ്ങൾ സംബന്ധിച്ച പരാതികളുടെ എണ്ണം നാൽപ്പതുമാണ‌് . സ്ഥാനാർഥികൾ പെരുമാറ്റച്ചട്ടലംഘനം നടത്തുന്നത‌് ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള  ആപ്പാണ് സി-വിജിൽ. പരാതിക്കാരുടെ പേരും വിവരങ്ങളും ആപ് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.


പ്രധാന വാർത്തകൾ
 Top