14 August Friday

ഇബ്ര നയിച്ചു, മിലാൻ യുവന്റസിനെ തകർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


സാൻ സിറോ
ഉശിരൻ തിരിച്ചുവരവിലൂടെ എ സി മിലാൻ ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ യുവന്റസിനെ വീഴ്‌ത്തി. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം നാല്‌ ഗോളടിച്ചായിരുന്നു മിലാന്റെ തിരിച്ചുവരവ്‌. 4–-2ന്‌ ജയിച്ച മത്സരത്തിൽ മിലാനുവേണ്ടി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌, ഫ്രാങ്ക്‌ കെസി, റാഫേൽ ലിയോ, ആന്റി റെബിച്ച്‌ എന്നിവർ ഗോളടിച്ചു. യുവന്റസിനായി ക്രിസ്‌റ്റ്യാനോ റൊണാൾഡോയും അഡ്രിയാൻ റാബിയട്ടും ലക്ഷ്യംകണ്ടു.

തോറ്റെങ്കിലും ഒന്നാം സ്ഥാനത്ത്‌ ഏഴ്‌ പോയിന്റ്‌ ലീഡുണ്ട്‌ യുവന്റസിന്‌. രണ്ടാമതുള്ള ലാസിയോ ലെക്കെയോട്‌ തോറ്റിരുന്നു. മിലാനെതിരെ നല്ല തുടക്കമായിരുന്നു യുവന്റസിന്‌. രണ്ടാംപകുതിയുടെ തുടക്കത്തിൽ റെബിച്ചിലൂടെ ആദ്യഗോൾ. പിന്നാലെ റൊണാൾഡോയും തൊടുത്തു. സീസണിലെ 25–-ാം ഗോൾ. 1എന്നാൽ, മിലാന്റെ തിരിച്ചടി പെട്ടെന്നായിരുന്നു. ആദ്യം ഇബ്രയുടെ പെനൽറ്റി ഗോൾ. 62–-ാം മിനിറ്റിലായിരുന്നു ഇത്‌. 66,67,80 മിനിറ്റുകളിൽ ഗോളടിച്ച്‌ മിലാൻ അപ്രതീക്ഷിത ജയം സ്വന്തമാക്കുകയും ചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top