06 December Monday

ബാഴ്‌സലോണയുടെ പുതിയ പരിശീലകനാകാൻ സാവി വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

photo credit FC Barcelona twitter


നൗകാമ്പ്‌
ബാഴ്‌സലോണയുടെ പുതിയ പരിശീലകനാകാൻ മുൻതാരം സാവി രംഗത്ത്‌. ബാഴ്‌സയുടെ എക്കാലത്തെയും മികച്ച മധ്യനിര താരമാണ്‌ ഈ നാൽപ്പത്തൊന്നുകാരൻ. സാവിയുമായി ലപോർട്ട ചർച്ച നടത്തി. പരിശീലകസംഘത്തിന്റെ കാര്യത്തിൽ തീരുമാനമായാൽ സാവി ബാഴ്‌സയുടെ പരിശീലക കുപ്പായമണിയും. നിലവിൽ ഖത്തർ ക്ലബ്‌ അൽസാദിനെയാണ്‌ പരിശീലിപ്പിക്കുന്നത്‌.

ബാഴ്‌സയ്‌ക്കായി 767 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്‌. ബാഴ്‌സ ആരാധകർ ഏറെനാളായി ആഗ്രഹിച്ച കാര്യമായിരുന്നു സാവിയുടെ തിരിച്ചുവരവ്‌. ഏണസ്‌റ്റേ വാൽവെർദയ്‌ക്ക്‌ പകരം എത്തുമെന്ന്‌ കരുതിയെങ്കിലും സമയമായില്ലെന്ന്‌ പറഞ്ഞ്‌ സാവി നിരാകരിക്കുകയായിരുന്നു. തുടർന്ന്‌ കിക്വെ സെതിയെനും പിന്നാലെ റൊണാൾഡ്‌ കൂമാനും പരിശീലകരായെത്തി. സാമ്പത്തിക പ്രതിസന്ധിയും ലയണൽ മെസി ഉൾപ്പെടെയുള്ള മികച്ച കളിക്കാരുടെ അഭാവവും കാരണം ഉഴറുന്ന ബാഴ്‌സയെ മിനുക്കിയെടുക്കാൻ സാവിക്ക്‌ കഴിയുമോ എന്നതാണ്‌ ഉറ്റുനോക്കുന്നത്‌. 2015ലാണ്‌ ഈ മധ്യനിരക്കാരൻ ക്ലബ് വിടുന്നത്‌. തുടർന്ന്‌ അൽസാദിലെത്തി. 2019 അതേ ടീമിന്റെ പരിശീലകനായി. ശേഷം ഏഴ്‌ കിരീടങ്ങൾ അൽസാദിന്‌ സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top