23 October Wednesday

ഇന്ത്യക്ക് കൂറ്റൻ സ്കോർ; പാകിസ്ഥാന് വിജയലക്ഷ്യം 337

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

മാഞ്ചസ‌്റ്റർ> ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 337 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. രോഹിത് ശർമയുടെ(140) സെഞ്ചുറിയും വിരാട് കോഹ്ലി(77), കെ എൽ രാഹുൽ(57) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.

ഒന്നാം വിക്കറ്റില്‍ രാഹുല്‍- രോഹിത് സഖ്യം 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനായി മുഹമ്മദ് അമീർ മൂന്നും, ഹസ്സൻ അലി, വഹാബ് റിയാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top