20 July Saturday

സെഞ്ച്വറി മികവിൽ 350 കടന്ന് ഇന്ത്യ; ഓസ്‌ട്രേലിയക്ക് വിജയലക്ഷ്യം 353

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ഓവൽ> ലോകകപ്പിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 353 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. ഇന്ത്യയുടെ ബാറ്റസ്മാൻമാർ നിറഞ്ഞാടിയ മത്സരത്തിൽ ഓപ്പണർ ശിഖർ ധവാൻ (109 പന്തിൽ 117) സെഞ്ച്വറിയും ക്യാപ്റ്റൻ വിരാട് കോഹ്ലി(77പന്തിൽ82)യും ഓപ്പണർ രോഹിത് ശർമ(70 പന്തിൽ 57)യും അർദ്ധ സെഞ്ച്വറി നേടി.

ഓപ്പണിങ് കൂട്ടുകെട്ടിൽ രോഹിത് ശർമയും ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും 127 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 57ൽ നിൽക്കേ കൂൾട്ടർ നൈലിനു വിക്കറ്റ് നൽകിയാണ് രോഹിത് മടങ്ങിയത്. എന്നാൽ പിന്നീട് എത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയോടൊപ്പം ചേർന്ന് ധവാൻ സെഞ്ച്വറി പൂർത്തിയാക്കി. 117ൽ നിൽക്കേ മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് ധവാന്റെ മടക്കം.

നാലാമനായി ഇറങ്ങിയ ഹർദിക് പാണ്ഡ്യാ ആക്രമിച്ചു ബാറ്റ് ചെയ്തപ്പോൾ ഇന്ത്യയുടെ സ്‌കോറിങ് വേഗത കൂടി. 27 പന്തിൽ 48 റൺസെടുത്ത പാണ്ഡ്യാ കുമ്മിൻസിനു വിക്കറ്റ് നൽകി മടങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ 45 ഓവറിൽ 301. അവസാന ഓവറുകളിൽ ധോണി(14പന്തിൽ 27) കോഹ്ലിയുടെയും വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ മികച്ച സ്‌കോറിൽ എത്തിയിരുന്നു. ഇന്ത്യക്കായി കെ എൽ രാഹുൽ(3 പന്തിൽ 11), കേദാർ ജാദവ് എന്നിവർ പുറത്താകാതെനിന്നു.

ഓസ്‌ട്രേലിയക്കായി സ്റ്റോയ്‌നിസ് രണ്ടു വിക്കറ്റ് നേടി

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top