19 July Friday

ധവാന് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ഓവൽ> ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായി ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 205-1 എന്ന നിലയിലാണ്. ഇന്ത്യക്കായി ശിഖർ ധവാൻ(112) സെഞ്ച്വറി നേടി പുറത്താകാതെ ക്രീസിൽ ഉണ്ട്. ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 57 റൺസിൽ എത്തിനിൽക്കേ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലി(32) ധവാന് മികച്ച പിന്തുണയുമായി ക്രീസിലുണ്ട്. ഓസ്‌ട്രേലിയക്കായി നഥാൻ കൂൾട്ടർ നൈൽ ഒരു വിക്കറ്റ് നേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top