19 September Thursday

മഴ കളി തുടരുന്നു; ബംഗ്ലാദേശ‌്-ശ്രീലങ്ക മത്സരവും ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

ബ്രിസ‌്റ്റോൾ> മഴ ലോകകപ്പിന്റെ ആവേശം കെടുത്തുന്നു. ലോകകപ്പ‌് തുടങ്ങി 13 ദിവസം കഴിയുമ്പോൾ മൂന്ന‌് മത്സരങ്ങളാണ‌് ഒറ്റപ്പന്ത‌് പോലും എറിയാനാകാതെ ഉപേക്ഷിച്ചത‌്. രണ്ട‌് കളികളുടെ ഫലം മഴനിയമപ്രകാരം തീരുമാനിക്കപ്പെട്ടു. വരാനിരിക്കുന്ന മത്സരങ്ങൾക്കും മഴ ഭീഷണിയുണ്ട‌്. ബ്രിസ‌്റ്റോളിലും സതാംപ‌്ടണിലും നോട്ടിങ‌്ഹാമിലുമെല്ലാം മഴയാണ‌്.

ഇന്നത്തെ ബംഗ്ലാദേശ‌്–-ശ്രീലങ്ക മത്സരമാണ‌് അവസാനമായി ഉപേക്ഷിക്കപ്പെട്ടത‌്. ബ്രിസ‌്റ്റോളായിരുന്നു വേദി. ടോസ‌് പോലും ഇടാനായില്ല. ലങ്കയ‌്ക്കും ബംഗ്ലാദേശിനും ഒരുപോലെ തിരിച്ചടിയാണ‌്. ഇരു ടീമുകൾക്കും ഓരോ പോയിന്റാണ‌് കിട്ടിയത‌്. നാല‌് കളി പൂർത്തിയാക്കിയ ലങ്കയ‌്ക്ക‌് ആകെ നാല‌് പോയിന്റാണ‌്. ലങ്കയുടെ രണ്ടാമത്തെ കളിയാണ‌് മഴ കൊണ്ടുപോയത‌്. പാകിസ്ഥാനുമായുള്ള മത്സരവും ഉപേക്ഷിക്കപ്പെട്ടിരുന്നു.

അഫ‌്ഗാനിസ്ഥാനുമായുള്ള കളി മഴ നിയമപ്രകാരം ജയിക്കാനായത‌് ആശ്വാസമായി. ബംഗ്ലാദേശിന‌് നാല‌് കളിയിൽ മൂന്ന‌് പോയിന്റേയുള്ളൂ. ഒരു ജയം മാത്രമാണ‌് ബംഗ്ലാദേശിന‌്. ഇതിനുപുറമെ ഓൾ റൗണ്ടർ ഷാകിബ‌് അൽ ഹസന‌് പരിക്കേറ്റത‌് ബംഗ്ലാദേശിന‌് കനത്ത തിരിച്ചടിയായി.  ദക്ഷിണാഫ്രിക്കയെയാണ‌് മഴ കൂടുതൽ ബാധിച്ചത‌്. വെസ‌്റ്റിൻഡീസുമായുള്ള കളി മഴ കൊണ്ടുപോയതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത തന്നെ മങ്ങി. ആദ്യ മൂന്ന‌് ക‌ളി തോറ്റ ദക്ഷിണാഫ്രിക്കയ‌്ക്ക‌് വിൻഡീസിനോട‌് ജയം അനിവാര്യമായിരുന്നു. 7.2 ഓവർ മാത്രമാണ‌് എറിയാനായത‌്.നാല‌് കളിയിൽ ഒരു പോയിന്റ‌് മാത്രമാണ‌് ദക്ഷിണാഫ്രിക്കയ‌്ക്ക‌്. വിൻഡീസിന‌് മൂന്ന‌് കളിയിൽ മൂന്ന‌് പോയിന്റും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top