15 August Monday

ചെസ്‌ ഒളിമ്പ്യാഡ്‌ : ഇന്ത്യൻ വനിതകൾ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


ചെന്നൈ
ചെസ്‌ ഒളിമ്പ്യാഡിൽ ഇന്ത്യൻ വനിതാ എ ടീം സ്വർണം ലക്ഷ്യമിട്ട്‌ കുതിക്കുന്നു. ഏഴാംറൗണ്ട്‌ പൂർത്തിയായപ്പോൾ 14 പോയിന്റായി. അസർബൈജാനെയാണ്‌ പരാജയപ്പെടുത്തിയത്‌.

ബി ടീം ഗ്രീസിനോട്‌ തോറ്റപ്പോൾ സി ടീം സ്വിറ്റ്‌സർലൻഡിനെ കീഴടക്കി. 12 പോയിന്റുമായി ഉക്രയ്‌ൻ, അർമേനിയ, ജോർജിയ ടീമുകൾ രണ്ടാമതുണ്ട്‌. ഇന്ത്യൻ സി ടീമിന്‌ 11 പോയിന്റായി. ബി ടീമിന്‌ ഒമ്പത്‌.

ഓപ്പൺ വിഭാഗത്തിൽ അർമേനിയ 13 പോയിന്റുമായി മുന്നിലാണ്‌. ഇന്ത്യ എ, ബി ടീമുകൾക്കൊപ്പം 12 പോയിന്റുമായി അമേരിക്ക, ജർമനി, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ രണ്ടാമതാണ്‌. ഇന്ത്യ എ ടീം സി ടീമിനെ തോൽപ്പിച്ചു. ബി ടീം ക്യൂബയെ വീഴ്‌ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top