22 October Tuesday

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡൽ ഉറപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

ന്യൂഡൽഹി > ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് അമിത് പംഗലും മനീഷ് കൗഷിക്കും സെമിഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ ഉറപ്പായി. അമിത് പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിലും മനീഷ് കൗഷിക്‌ 63 കിലോഗ്രാം വിഭാഗത്തിലുമാണ് അവസാന നാലിലെത്തിയത്. ഇരുവരുടെയും ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണിത്‌.

 ഫലിപ്പീന്‍സിന്റെ കാര്‍ലോ പാലമിനെ 4‐1ന്‌  തോല്‍പിച്ചാണ് അമിത് സെമിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസ് സെമിയിലും അമിത് പാലമിനെ തോല്‍പിച്ചിരുന്നു. ബ്രസീലിന്റെ വാര്‍ഡേര്‍സണെ 5‐0ന്‌ കീഴടക്കിയാണ്‌ മനീഷിന്റെ വിജയം.


പ്രധാന വാർത്തകൾ
 Top