19 October Saturday

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ അമിത്‌ പംഗൽ ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

മോസ്‌കോ >  ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ  ഇന്ത്യയുടെ അമിത്‌ പംഗൽ ഫൈനലിൽ പ്രവേശിച്ചു. കസാഖ്‌സ്ഥാന്റെ സാകൻ ബിബോസ്സിനോവിനെ സ്‌പ്ലിറ്റ്‌ ഡിസിഷനിൽ 3:2 ന്‌ കീഴടക്കിയാണ്‌  അമിത്‌ പംഗൽ ഫൈനലിൽ കടന്നത്‌.  ലോക ചാമ്പ്യൻഷിപ്പ്‌ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്‌സറാണ്‌ പംഗൽ.  63 കിലോയിൽ മനീഷ്‌ കൗഷിക് സെമിയിൽ ക്യൂബയുടെ ആൻഡി ക്രൂസിനോട്‌ പരാജയപ്പെട്ടു. 91 കിലോയിൽ സഞ്‌ജിത്‌ കുമാർ ക്വാർട്ടർ ഫൈനലിൽ പുറത്തായി.

 ഹരിയാനക്കാരനായ പംഗൽ ക്വാർട്ടറിൽ ഫിലിപ്പൈൻസിന്റെ കാർലോ പാലമിനെ 4–1ന്‌ കീഴടക്കിയിരുന്നു.  നേരത്തെ  മനീഷ്‌ കൗശിക്‌ ബ്രസീലിന്റെ വാൻഡേഴ്‌സൺ ഡി ഒളിവേരയെ 5–0ന്‌ തോൽപ്പിച്ചാണ്‌ സെമിയിലെത്തിയത്‌. 91 കിലോയിൽ സഞ്‌ജിത്‌ കുമാറിന്‌ സെമിയിലേക്ക്‌ മുന്നേറാനായിരുന്നില്ല.
 


പ്രധാന വാർത്തകൾ
 Top