എകതെറിൻബർഗ് > ഇടിക്കൂട്ടിൽ പുതുചരിത്രം കുറിച്ച ഇന്ത്യയുടെ അമിത് പംഗലിന് ഫൈനലിൽ തോൽവി. 52 കിലോഗ്രാം ഫൈനലിൽ ഉസ്ബക്കിസ്ഥാന്റെ ഒളിമ്പിക്സ് ചാമ്പ്യൻ ഷാകോബിദിൻ സോയ്റോവിനോടാണ് പംഗൽ പരാജയപ്പെട്ടത്. 5‐0നായിരുന്നു സോയ്റോവിന്റെ വിജയം. അമിത് പംഗലിന്റെ ആദ്യ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് മെഡലാണിത്.
നേരത്തെ സെമിയിൽ കസാഖ്സ്ഥാന്റെ സകേൻ ബിബോസിനോവിനെ ഇടിച്ചിട്ട് ലോക ബോക്സിങ് ചാമ്പ്യൻഷിപ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സറെന്ന നേട്ടം ഇരുപത്തിമൂന്നുകാരൻ സ്വന്തമാക്കിയിരുന്നു. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മെഡൽ നേട്ടം രണ്ടായി.
63 കിലോ വിഭാഗത്തിൽ മനീഷ് കൗശിക്ക് വെങ്കലം നേടിയിരുന്നു. സെമിയിൽ നിലവിലെ ചാമ്പ്യനായ ക്യൂബയുടെ ആൻഡി ക്രൂസിനോട് മനീഷ് കീഴടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..