13 December Friday

കിവീസ്‌ x ദ.ആഫ്രിക്ക ഫൈനൽ ; കിരീടപ്പോരാട്ടം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

image credit icc facebook


ഷാർജ
ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ന്യൂസിലൻഡ്‌–-ദക്ഷിണാഫ്രിക്ക ഫൈനൽ. ആവേശകരമായ സെമിയിൽ വെസ്‌റ്റിൻഡീസിനെ എട്ട്‌ റണ്ണിന്‌ തോൽപ്പിച്ചാണ്‌ ന്യൂസിലൻഡിന്റെ മുന്നേറ്റം. നാളെയാണ്‌ ഫൈനൽ. 14 വർഷത്തിനുശേഷമാണ്‌ ന്യൂസിലൻഡിന്റെ ഫൈനൽ പ്രവേശം.

ഷാർജയിൽ 129 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ്‌ ന്യൂസിലൻഡ്‌ സ്‌പിന്നർമാർക്ക്‌ മുന്നിൽ പതറി. അവസാന ഓവറുകളിൽ ഡിയാൻഡ്ര ഡോട്ടിൻ (22 പന്തിൽ 33) പ്രതീക്ഷ നൽകിയെങ്കിലും വിൻഡീസിന്‌ ജയത്തിലെത്താനായില്ല. അവസാന ഓവറിൽ 15 റൺ വേണ്ടിയിരിക്കെ ആദ്യ പന്ത്‌ ഫോർ പറത്തി സയ്‌ദാ ജയിംസ്‌ വിൻഡീസിന് മികച്ച തുടക്കം നൽകി. എന്നാൽ മൂന്നാം പന്തിൽ സൂസി ബേറ്റ്‌സ്‌ സയ്‌ദയുടെ വിക്കറ്റ്‌ പിഴുതു. ന്യൂസിലൻഡ്‌ ജയവും ഉറപ്പിച്ചു. സ്--കോർ: ന്യൂസിലൻഡ് 128/9 വിൻഡീസ് 120/8.

ആദ്യം ബാറ്റ്‌ ചെയ്‌ത കിവി വനിതകൾ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 128 റണ്ണെടുത്തു. 33 റണ്ണെടുത്ത ജോർജിയ പ്ലിമ്മറാണ്‌ ടോപ്‌ 
സ്‌കോറർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top