Deshabhimani

വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ; ദക്ഷിണാഫ്രിക്ക ഫൈനലിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 10:51 PM | 0 min read


ദുബായ്‌
വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച്‌ ദക്ഷിണാഫ്രിക്ക ഫൈനലിൽ. നിലവിലെ ചാമ്പ്യൻമാരും ആറ്‌ തവണ ജേതാക്കളുമായ ഓസീസിനെ എട്ട് വിക്കറ്റിനാണ്‌ ദക്ഷിണാഫ്രിക്ക തകർത്തുവിട്ടത്‌. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഇന്നത്തെ വിൻഡീസ്‌–- ന്യൂസിലൻഡ് രണ്ടാം സെമി വിജയികളെ നേരിടും. ഓസീസിനെ 134 റണ്ണിൽ ഒതുക്കിയ ദക്ഷിണാഫ്രിക്കക്കാർ 16 പന്ത്‌ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. അനെകെ ബോഷ്‌കും (48 പന്തിൽ 74*) ക്യാപ്‌റ്റൻ ലോറ വോൾവാർടും (37 പന്തിൽ 42) മിന്നി. 

സ്‌കോർ: ഓസീസ്‌ 134/5    ദക്ഷിണാഫ്രിക്ക 135/2 (17.2).



deshabhimani section

Related News

View More
0 comments
Sort by

Home