19 May Thursday

വനിതാ ഏകദിന ലോകകപ്പ് : 
മിതാലി നയിക്കും ; ജെമീമയും ശിഖയും പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022

photo credit bcciwomen twitter


മുംബൈ
പരിചയസമ്പന്നയായ ബാറ്റർ ജെമീമ റോഡ്രിഗസിനെയും പേസർ ശിഖ പാണ്ഡെയെയും ഒഴിവാക്കി ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗസംഘത്തെ മിതാലി രാജ്‌ നയിക്കും. രേണുക സിങ്ങാണ്‌ പുതുമുഖം. യുവതാരങ്ങളായ മേഖ്‌ന സിങ്ങും യാസ്‌തിക ഭാട്ടിയയും  ഇടംകണ്ടെത്തി. മാർച്ച്‌ നാലുമുതൽ ഏപ്രിൽ മൂന്നുവരെ ന്യൂസിലൻഡിലാണ്‌ ലോകകപ്പ്‌. മാർച്ച്‌ ആറിന്‌ പാകിസ്ഥാനുമായാണ്‌ ഇന്ത്യയുടെ ആദ്യമത്സരം. ഇതിനുമുന്നോടിയായി ന്യൂസിലൻഡുമായി അഞ്ചു മത്സരപരമ്പരയും കളിക്കും.

സമീപകാലത്തെ മോശം പ്രകടനമാണ്‌ ജെമീമയ്‌ക്കും ശിഖയ്‌ക്കും തിരിച്ചടിയായത്‌. മറ്റൊരു പ്രധാന താരം ഏക്‌ത ബിഷ്‌ട്‌ പകരക്കാരുടെ നിരയിലാണ്‌. രമേഷ്‌ പവാറാണ്‌ പരിശീലകൻ.

ടീം: മിതാലി രാജ്‌, ഹർമൻപ്രീത്‌ കൗർ, സ്‌മൃതി മന്ദാന, ഷഫാലി വർമ, യാസ്‌തിക ഭാട്ടിയ, ദീപ്‌തി ശർമ, റിച്ച ഘോഷ്‌, സ്‌നേഹ്‌ റാണ, ജുലൻ ഗോസ്വാമി, പൂജ വസ്‌ത്രാകർ, മേഖ്‌ന സിങ്‌, രേണുക സിങ്‌, താനിയ ഭാട്ടിയ, രാജേശ്വരി ഗെയ്‌ക്‌വാദ്‌, പൂനം യാദവ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top