16 October Wednesday

വിൻഡീസിന്‌ 
7 വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ട്രിനിഡാഡ്‌ > ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം. 26 പന്തിൽ 65 റണ്ണുമായി പുറത്താകാതെ നിന്ന വിൻഡീസ്‌ ബാറ്റർ നിക്കോളാസ്‌ പുരാനാണ്‌ കളിയിലെ താരം. പുരാൻ ഏഴ്‌ സിക്‌സറും രണ്ട്‌ ഫോറുമടിച്ചു. സ്‌കോർ: ദക്ഷിണാഫ്രിക്ക 174/7, വിൻഡീസ്‌ 176/3 (17.5).

ആദ്യം ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കായി ട്രിസ്റ്റൺ സ്റ്റബ്‌സ്‌ 76 റണ്ണെടുത്തു. പാടിക്‌ ക്രൂഗർ 44 റണ്ണുമായി പിന്തുണച്ചു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയപ്പോൾ വിൻഡീസിന്റെ വിജയം എളുപ്പമായി. അലിക്‌ അതാനസെയും (40) ഷായ്‌ ഹോപും (51) എട്ട്‌ ഓവറിൽ 84 റണ്ണടിച്ചു. തുടർന്നായിരുന്നു പുരാന്റെ തകർപ്പൻ പ്രകടനം. മൂന്നു മത്സരപരമ്പരയിൽ രണ്ടാമത്തേത്‌ ഇന്നു രാത്രി 12.30ന്‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top