12 August Wednesday

ഡച്ചിനെതിരായ വിജയം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2017

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള

ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി

രണ്ടായിരത്തിലധികം മത്സര വിജയങ്ങള്‍ തന്‍്റെ പേരിലുള്ള അമേരിക്കന്‍ 'ലൈഫ് മാസ്റ്റര്‍' ആയ 'ജെയിംസ് ആര്‍ വെസ്റ്റ്' മായി ഒരു മത്സരത്തിന് അവസരം ലഭിച്ചു. കളി വിജയിക്കാനുമായി. ഡച്ച് ഡിഫെന്‍സില്‍ ഞാന്‍ കളിച്ചു ജയിച്ച കളി ആ കളിയെപ്പറ്റി ഈ ലക്കം എഴുതുന്നു. ഈ വിജയവും ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനവും എനിക്ക് 'ഫസ്റ്റ് കാറ്റഗറി' ടൈറ്റില്‍ നേടിത്തന്നു എന്നത് വ്യക്തിപരമായ സന്തോഷം.

[Event "MARSHALL SUNDAY G45"]
[Date "2017.05.14"]
[Round "1"]
[White "SHIJIL, KUNDILAKKANDI."]
[Black "JAMES, R WEST."]
[Result "1-0"]
[ECO "A84"]
[WhiteElo "1759"]
[BlackElo "2202"]
 
 
1. d4 e6 2. c4 f5 3. Nf3 Nf6ഡച്ച് ഡിഫെന്‍സ് ക്ലാസ്സിക്കല്‍ വേരിയേഷന്‍


കളി തുടങ്ങുമ്പോള്‍ അല്‍പം താമസിച്ചാണ് ജെയിംസ് വന്നത്. ആദ്യത്തെ ഗെയിം മിക്കവാറും ഉയര്‍ന്ന റേറ്റിംഗ് ഉള്ള മാസ്റ്റേഴ്‌സിന് ദുര്‍ബലരായ എതിരാളികളെയാണ് കിട്ടുക. എന്നെക്കാള്‍ 450 ഓളം റേറ്റിംഗ് പോയിന്‍റ് കൂടുതല്‍ ഉണ്ടായിരുന്നു ജെയിംസിന്. മാസ്റ്റേഴ്സ് സൈക്കോളജിക്കല്‍ ഗെയിമുകള്‍ പയറ്റി തെളിഞ്ഞവരായിരിക്കും. ടൈം ക്ലോക്ക് വച്ചായിരിക്കും ടൂര്‍ണമെന്‍റ് ഗെയിമുകള്‍ നടത്തപെടുക. ആദ്യം ആരുടെ ടൈം പൂജ്യം ആകുന്നോ അവര്‍ തോല്‍ക്കും. എന്നെക്കൊണ്ട് വേഗം നീക്കം നടത്തിച്ച് പിഴവുകള്‍ ഉണ്ടാക്കി വിജയിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം.

എതിരാളികളുടെ ഇങ്ങനെയുള്ള തന്ത്രങ്ങള്‍ മുന്നേ അഭിമുഖീകരിച്ചതിനാല്‍ അതിനെ നേരിടാന്‍ ഞാനും തയ്യാറായിരുന്നു. ചില ഗെയിമുകളില്‍ എതിരാളിയുടെ ഈ സ്ട്രാറ്റജിയെ വളരെ ശാന്തചിത്തനായി സാവകാശം മികച്ച നീക്കങ്ങള്‍ നടത്തി വിജയിക്കുക എന്നത് ഒരു രീതിയാണ്. ഞാനും അത് പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇവിടെ എതിരാളിക്ക് ബോര്‍ഡില്‍ യാതൊരു ബഹുമാനവും കൊടുക്കാതെ അഗ്രെസ്സിവ് അകാന്‍ തീരുമാനിച്ചു.

 
4. a3 b6 5. e3 Bb7 6. Be2 a5 7. O-O Na6 8. Nc3 Be7
9. d5 O-O 10. dxe6 dxe6 11. Nd4 Qc8 12. Bd2 e5 13. Nf3 e4 14. Nd4 Bc5 15. Nb3
Qd7 16. Nxc5 Nxc5 17. Qc2 a4 18. Rad1 Rfd8 19. Nb5 Qe7 20. Bb4 Ng4 21. h3 Ne5
22. Nd4 g6 23. Bxc5 bxc5 24. Nb5 Bc6 25. Rxd8+ Rxd8 26. Rd1 Rxd1+ 27. Qxd1 Nf7
28. Qxa4 Nd6 29. Qc2 Bxb5 30. cxb5ജെയിംസിന്‍റെ ഓരോ നീക്കത്തിനും  നിമിഷങ്ങള്‍ക്കുള്ളില്‍ മറുനീക്കം നടത്തി കൊണ്ടിരുന്നു. മുന്‍തൂക്കം കിട്ടുമെന്ന് കരുതി ജെയിംസ് നടത്തിയ പോണ്‍ നീക്കങ്ങളെ പ്രതിരോധിക്കുകയും എന്‍്റെ ആക്രമണ ലക്ഷ്യങ്ങളാക്കി മാറ്റുകയും ചെയ്തു. ജെയിംസിന്‍റെ കാലാള്‍ വിന്യാസത്തിലെ പാളിച്ചകള്‍ എന്‍്റെ കരുക്കള്‍ക്ക് മികച്ച കളങ്ങളും സ്പേസും കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടാക്കി തന്നു. എന്‍്റെ അഗ്രെസ്സിവ് പ്ലെ ജെയിംസിനെ അത്ഭുതപ്പെടുത്തി. തന്‍്റെ സൈക്കോളജിക്കല്‍ പ്ലെ പരാചയപ്പെടുകയാണെന്ന്‍ ജെയിംസിനും ബോധ്യമായിതുടങ്ങി.

Qe5 31. a4 Qd5 32. a5 c4 33. Qa4 Kg7 34. a6
Qxb5 35. Qxb5 Nxb5 36. Bxc4 Na7 37. Kf1 Kf6 38. Ke1 g5 39. Kd2 Ke5 40. g3 h5
41. Bf7 h4 42. gxh4 gxh4 43. Be8 f4 44. Kc3 fxe3 45. fxe3 Kd5 46. Kb4 c5+ 47.
Kc3 Nc8 48. Bd7 Na7 49. b4 cxb4+ 50. Kxb4 Kd6 51. Be8 Ke7 52. Bg6 Nc6+ 53. Kc5 1-0


വിന്നിംഗ് എന്‍ഡ് ഗെയിം ആയി കളി എന്‍്റെ വരുതിയിലായി. അപ്പോഴും 25 മിനുട്ടോളം എന്‍്റെ ക്ലോക്കില്‍ ബാക്കി ഉണ്ടായിരുന്നെങ്കിലും ജെയിംസിന്‍റെ ടൈം പൂജ്യം എത്തി ടൈംഔട്ട് ആയിരുന്നു.

ഈ വിജയം തരുന്ന പാഠം, ചെസ്സ് കളിക്കുമ്പോള്‍ സൈക്കോളജിക്കല്‍ വശം ഉണ്ടെങ്കിലും ചെസ്സിനായിരിക്കണം കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നാണ്. ചെറിയ കുട്ടികള്‍ കൂടുതലായി സൈക്കോളജിക്കല്‍ അഡ്വാന്‍റ്റേജ് കിട്ടാന്‍ നോക്കാറുണ്ട്, എന്നാല്‍ മാനസിക കരുത്തുള്ളവനാണ് എതിരാളി എങ്കില്‍ ചെസ്സിലെ പ്രാവീണ്യത്തിലെ മാറ്റുരയ്ക്കലായി തന്നെ ആ ഗെയിം മാറും.  

ചെസ്സ് പ്രശ്നോത്തരി 11


വൈറ്റ് നീക്കം നടത്തി മുന്‍തൂക്കം നേടുന്നു

കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍നിന്ന് തിരഞ്ഞെടുത്ത വിജയി

സലിം യൂസഫ്
എക്സൈസ് എറണാകുളം

ചെസ്സ് പ്രശ്നോത്തരി 10
ഉത്തരം

1) ... Kc3

2) a5  b5
3) a6  b4
4) a7  b3
5) a8=Q  b2#

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top