21 September Saturday

വിൻഡീസിനെതിരെ ഇന്ത്യക്ക്‌ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ആന്റിഗ്വ > വിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യക്ക്‌ 75 റണ്ണിന്റെ  ലീഡ്‌. വിൻഡീസ്‌ ഒന്നാം ഇന്നിങ്സിൽ 222 റണ്ണിന്‌ പുറത്തായി. അഞ്ച്‌ വിക്കറ്റെടുത്ത ഇശാന്ത്‌ ശർമയാണ്‌ വിൻഡീസ്‌ സ്‌കോർ ഒതുക്കിയത്‌. സ്‌കോർ: ഇന്ത്യ 297, 1–61. വിൻഡീസ്‌ 222.

റോസ്‌റ്റൺ ചേസാണ്‌ (48) ടോപ്‌ സ്‌കോറർ. ക്യാപ്‌റ്റൻ ജാസൺ ഹോൾഡറും (39) ഹെറ്റ്‌മയറും (35) പിന്തുണ നൽകി. ഇന്ത്യക്കുവേണ്ടി മുഹമ്മദ്‌ ഷമിയും രവീന്ദ്ര ജഡേജയും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി. രണ്ടാം ഇന്നിങ്സ്‌ തുടങ്ങിയ ഇന്ത്യക്ക്‌ 16 റണ്ണെടുത്ത മായങ്ക്‌ അഗർവാളിന്റെ വിക്കറ്റ്‌ നഷ്‌ടമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top