17 October Thursday

വിൻഡീസിനെ വീഴ്ത്തി ഓസീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

നോട്ടിങ‌്ഹാം
ആവേശം നിറഞ്ഞ മത്സരത്തിൽ ഓസ‌്ട്രേലിയ വെസ‌്റ്റിൻഡീസിനെ 15 റണ്ണിന്‌ തോൽപ്പിച്ചു. അഞ്ചു  വിക്കറ്റെടുത്ത മിച്ചൽ സ‌്റ്റാർക്കാണ‌് ഓസീസിന്‌ ജയമൊരുക്കിയത്‌. സ‌്കോർ : ഓസ‌്ട്രേലിയ 288 (49); വിൻഡീസ‌് 9‐273 (50).

ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസിനെ 60 പന്തിൽ 92 റണ്ണെടുത്ത  നതാൻ കൂൾട്ടർ നൈൽ ആണ്‌ മികച്ച സ്‌കോറിലെത്തിച്ചത്‌. സ്‌റ്റീവൻ സ്‌മിത്തും (103 പന്തിൽ 73) പൊരുതി. ഓസീസ്‌ ആദ്യഘട്ടത്തിൽ 5‐79 റണ്ണെന്ന നിലയിലായിരുന്നു. കൂൾട്ടർ നൈൽ കളിയിലെ താരമായി.മറുപടിക്കെത്തിയ വിൻഡീസ‌ിന്റെ തുടക്കം മോശമായിരുന്നു. രണ്ടാം ഓവറിൽ ഓപ്പണർ എ‌വിൻ ലൂയിസ‌് പുറത്തായി. ക്രിസ്‌ ‌ഗെയ‌്‌ൽ (17 പന്തിൽ 21) വമ്പനടികളുമായി തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ അണഞ്ഞുതീർന്നു.

ഷായ്‌ ഹോപ്പ‌ാണ‌്  (105 പന്തിൽ 68) പിടിച്ചുനിന്നത്‌. നിക്കോളാസ്‌ പൂരൻ (36 പന്തിൽ 40)  , ക്യാപ‌്റ്റൻ ജാസൺ ഹോൾഡർ  (57 പന്തിൽ 51)  എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.


പ്രധാന വാർത്തകൾ
 Top