കേപ്‌ടൗൺ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായക മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി കളിക്കും. പുറംവേദനയെത്തുടർന്ന് വാണ്ടറേഴ്‌സിലെ രണ്ടാം മത്സരത്തിൽ മുപ്പത്തിമൂന്നുകാരൻ കളിച്ചില്ല. ചൊവ്വാഴ്‌ച കേപ്‌ടൗണിലാണ് അവസാന ടെസ്റ്റ്. പരമ്പര ഇപ്പോൾ 1–-1ന് തുല്യമാണ്.
കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഹനുമ വിഹാരി ബെഞ്ചിലിരിക്കും. വാണ്ടറേഴ്‌സിൽ പേശിവലിവുകാരണം ബുദ്ധിമുട്ടിയ പേസർ മുഹമ്മദ് സിറാജിന്റെ കാര്യം സംശയത്തിലാണ്. സിറാജ് പൂർണക്ഷമത വീണ്ടെടുത്തില്ലെങ്കിൽ ഇശാന്ത് ശർമയോ ഉമേഷ് യാദവോ പകരക്കാരനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..