20 July Saturday

സച്ചിന്റെ റെക്കോർഡ് മറികടന്ന് കോഹ്ലി; ഏകദിന ക്രിക്കറ്റിൽ അതിവേഗം 11,000

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

‌മാഞ്ചസ‌്റ്റർ> വിരാട‌് കോഹ‌്‌ലി റണ്ണടി തുടരുന്നു. ഏകദിന ക്രിക്കറ്റിൽ 11,000 റണ്ണും കടന്ന‌് ഇന്ത്യൻ ക്യാപ‌്റ്റൻ കുതിക്കുകയാണ‌്. പാകിസ്ഥാനെതിരായ മത്സരത്തിൽ 57 റൺ തികച്ചതോടെയാണ‌് കോഹ‌്‌ലി 11,000 റൺ പൂർത്തിയാക്കിയത‌്. 222 ഇന്നിങ‌്സുകളിൽനിന്നാണ‌് ഈ നേട്ടം. സച്ചിൻ ടെൻഡുൽക്കറുടെ പേരിലായിരുന്നു റെക്കേ‌ാഡ‌്. സച്ചിൻ 276 ഇന്നിങ‌്സിലാണ‌് 11,000 റൺ പൂർത്തിയാക്കിയത‌്.

റണ്ണടിയിൽ നിലവിൽ കളിക്കുന്ന ഒരു കളിക്കാരനും കോഹ‌്‌ലിക്ക‌് മുമ്പിലില്ല. വിരമിച്ച എട്ട‌് കളിക്കാരാണ‌് മുമ്പിൽ. 18,426 റണ്ണുമായി സച്ചിനാണ‌് പട്ടികയിൽ ആദ്യം. 11,363 റണ്ണുള്ള മുൻ ക്യാപ‌്റ്റൻ സൗരവ‌് ഗാംഗുലിയാണ‌് കോഹ‌്‌ലിക്ക‌് തൊട്ടുമുന്നിൽ. 175 ഇന്നിങ‌്സുകളിലാണ‌് കോഹ‌്‌ലി 8000 റൺ തികച്ചത‌്. തുടർന്നുള്ള 19 ഇന്നിങ‌്സിനുള്ളിൽ 9000 റൺ പൂർത്തിയാക്കി. 11 ഇന്നിങ‌്സിൽ 10,000, ശേഷമുള്ള 17 ഇന്നിങ‌്സിൽ 11,000 റണ്ണും തികച്ചു.

ഏറ്റവും കുറവ‌് ഇന്നിങ‌്സുകളിൽ 10,000 റൺ തികച്ചവർ
കോഹ‌്‌ലി (222)
സച്ചിൻ (276)
റിക്കി പോണ്ടിങ‌് (286)
സൗരവ‌് ഗാംഗുലി (288)
ജാക്ക‌് കാലിസ‌് (293)


പ്രധാന വാർത്തകൾ
 Top