19 October Saturday

ലോക ഫ്രീസ്‌റ്റൈല്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വിനേഷ് ഫോഗട്ടിന്‌ വെങ്കലം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

കസാക്കിസ്ഥാൻ > ലോകചാമ്പ്യൻഷിപ്പുകളിലെ മെഡൽ വരൾച്ചയ്‌ക്ക്‌ വിരാമമിട്ട്‌ ലോക ഫ്രീസ്‌റ്റൈല്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്‌ വെങ്കലം. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് വെങ്കലം നേടിയത്.

 റെപ്പഷാഗെ റൗണ്ടില്‍ രണ്ടുതവണ ലോക വെങ്കല മെഡൽ ജേതാവായ ഗ്രീസിന്റെ മരിയ പ്രെവൊലാരകിയെ 4‐1ന്‌ തോല്‍പിച്ചാണ് വിനേഷ് തന്റെ കന്നി ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കിയത്.

 റെപ്പഷാഗെ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച്  വിനേഷ് അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ മായു മുകൈഡയോട്  7‐0ന്‌ തോല്‍ക്കുകയായിരുന്നു വിനേഷ്.

 


പ്രധാന വാർത്തകൾ
 Top