06 October Sunday

വിനേഷ്‌ ഫോഗട്ട്‌ ക്വാർട്ടറിൽ; ജയം നിലവിലെ ചാമ്പ്യനെ മലർത്തിയടിച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

PHOTO: Facebook

പാരിസ്‌ > പാരിസ്‌ ഒളിമ്പിക്‌സിന്റെ വനിതാ വിഭാഗം 50 കിലോഗ്രാം ഗുസ്തിയിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച്‌ ഇന്ത്യൻ താരം വിനേഷ്‌ ഫോഗട്ട്‌. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ യു സുസാകിയെ തോൽപ്പിച്ചാണ്‌ ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. കഴിഞ്ഞ തവണ ഒരു പോയിന്റ്‌ പോലും വിട്ട്‌ നൽകാതെയായിരുന്നു നിലവിലെ ഒന്നാം റാങ്കുകാരി കൂടിയായ ജപ്പാൻ താരം സ്വർണം നേടിയത്‌.

കഴിഞ്ഞ തവണ ടോക്യോയിൽ നടന്ന ഗെയിംസിൽ 53 കിലോയിലാണ്‌ വിനേഷ്‌ മത്സരിച്ചത്‌. അന്ന്‌ ക്വാർട്ടറിൽ തോറ്റ്‌ മടങ്ങാനായിരുന്നു താരത്തിന്റെ വിധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top