10 September Tuesday

വിനേഷ് വെള്ളിമെഡൽ അർഹിക്കുന്നു: പിന്തുണയുമായി സൗരവ് ഗാംഗുലി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ന്യൂഡൽഹി > ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന്റെ അയോ​ഗ്യതയിൽ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം സൗരവ് ​ഗാംഗുലി. വിനേഷ് വെള്ളിമെഡൽ അർഹിക്കുന്നുണ്ടെന്ന് ​ഗാം​ഗുലി പറഞ്ഞു.

അവരെ അയോഗ്യയാക്കിയ നടപടി ശരിയോ തെറ്റോ എന്നെനിക്കറിയില്ല, ഫൈനൽ വരെ എത്തിയിട്ടുണ്ടെങ്കിൽ അത് ക‍ൃത്യമായ പരിശ്രമത്തോടെയായിരിക്കും. വിനേഷ് വെള്ളിമെഡലിന് അർഹയാണ്- എന്നായിരുന്നു ​ഗാം​ഗുലിയുടെ പ്രതികരണം.

മുമ്പ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിനേഷിന് പിന്തുണയുമായി എത്തിയിരുന്നു.  'എല്ലാ കായിക ഇനങ്ങൾക്കും നിയമങ്ങളുണ്ട്. ആ നിയമങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചുള്ളവയാണ്. ചിലപ്പോൾ പുനരവലോകനം ചെയ്യപ്പെട്ടേക്കാം. വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് ഭാരക്കൂടുതൽ കാരണം അയോഗ്യത നേരിട്ടത്. അർഹതപ്പെട്ട അവരുടെ മെഡൽ കൊള്ളയടിക്കുന്നതിന് തുല്യമാണിത്. ഇത് യുക്തിക്കും കായിക മൂല്യങ്ങൾക്കും നിരക്കുന്നതല്ലെന്നായിരുന്നു സച്ചിന്റെ പ്രതികരണം.

ഫൈനലിന്‌ മുൻപുള്ള ഭാരപരിശോധനയിൽ നിശ്ചയിച്ചതിനേക്കാൾ 100 ​ഗ്രാം ഭാരം കൂടുതൽ കണ്ടതിനെത്തുടർന്നാണ്  ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഗുസ്‌തിയിൽ നിന്ന്‌ വിനേഷിനെ വിലക്കിയത്‌. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക്‌ തള്ളപ്പെടുകയായിരുന്നു. വെള്ളിമെഡലിന്‌ അർഹതയുണ്ടെന്ന്‌ കാണിച്ചാണ്‌ വിനേഷ്‌ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. രണ്ട്‌ ദിവസങ്ങളായി നടക്കുന്ന ഗുസ്‌തി മത്സരങ്ങളിൽ രണ്ട്‌ തവണയാണ്‌ ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന്‌ വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്‌ മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top