Deshabhimani

വീരോചിതം വിനേഷ്‌; രാജ്യതലസ്ഥാനത്ത് ഗംഭീര വരവേൽപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 11:31 AM | 0 min read

തിരുവനന്തപുരം > ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ടിന്‌ രാജ്യതലസ്ഥാനത്ത്‌ ഗംഭീര വരവേൽപ്പ്‌. പാരിസിൽ നിന്ന്‌ ഡൽഹിയിലെത്തിയ താരത്തെ സഹതാരങ്ങളും കർഷകരുമുൾപ്പെടെ നിരവധി പേർ ചേർന്ന്‌ സ്വീകരിച്ചു. ബ്രിജ് ഭൂഷനെതിരായുള്ള സമരത്തിൽ വിനേഷിനൊപ്പം നേതൃത്വത്തിലുണ്ടായിരുന്ന ബജ്റംഗ് പൂനിയയും സാക്ഷി മാലികും സഹതാരത്തെ സ്വീകരിക്കാൻ എത്തി.

പാരിസ്‌ ഒളിമ്പിക്‌സ്‌ 50 കിലോഗ്രാം ഗുസ്‌തിയുടെ ഫൈനലിൽ പ്രവേശിച്ചതിന്‌ ശേഷം വിനേഷ്‌ ഫോഗട്ട്‌ അയോഗ്യയാവുകയായിരുന്നു. ഭാരപരിശോധനയിൽ പരാജയപ്പെട്ടതാണ്‌ താരത്തിന്‌ തിരിച്ചടിയായത്‌. തനിക്ക്‌ വെള്ളി മെഡൽ എങ്കിലും നൽകണമെന്ന്‌ പറഞ്ഞ്‌ വിനേഷ്‌ അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചെങ്കിലും കേസ്‌ തള്ളുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home