യുഎസ് ഓപ്പൺ ടെന്നീസ് ; സബലേങ്ക പെഗുല ഫൈനൽ

ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടത്തിനായി അറീന സബലേങ്കയും ജെസീക പെഗുലയും ഏറ്റുമുട്ടും. ആവേശകരമായ സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ കീഴടക്കിയാണ് അമേരിക്കൻ താരമായ പെഗുലയുടെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായശേഷമായിരുന്നു തിരിച്ചുവരവ് (1–-6, 6–-4, 6–-2). നാളെയാണ് ഫൈനൽ.
രണ്ടാം റാങ്കുകാരിയായ സബലേങ്ക അമേരിക്കയുടെ എമ്മ നവാരോയെയാണ് സെമിയിൽ കീഴടക്കിയത്. ബെലാറുസുകാരിയായ സബലേങ്കയുടെ തുടർച്ചയായ രണ്ടാം ഫൈനലാണ്.
0 comments