09 October Wednesday

സിന്നെർ 
സെമിയിൽ, 
ഇഗ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


ന്യൂയോർക്ക്‌
യുഎസ്‌ ഓപ്പൺ ടെന്നീസിൽ ഒന്നാംറാങ്കുകാരി ഇഗ ഷ്വാടെക്‌ സെമി കാണാതെ പുറത്ത്‌. പുരുഷൻമാരിൽ ഒന്നാംസീഡ്‌ യാന്നിക്‌ സിന്നെർ സെമിയിലേക്ക്‌ മുന്നേറി.
ഇഗയെ നേരിട്ടുള്ള സെറ്റുകൾക്ക്‌ അമേരിക്കക്കാരി ജെസീക പെഗുല കീഴടക്കി (6–2, 6–-4). പെഗുലയുടെ ആദ്യ ഗ്രാൻഡ്‌ സ്ലാം സെമിയാണിത്‌. 2022ലെ ചാമ്പ്യനായ ഇഗയെ അമേരിക്കൻതാരം നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. സെമിയിൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയാണ്‌ പെഗുലയുടെ എതിരാളി. മറ്റൊരു സെമിയിൽ അറീന സബലേങ്കയും എമ്മ നവാരോയും ഏറ്റുമുട്ടും.

പുരുഷന്മാരിൽ റഷ്യയുടെ ഡാനിൽ മെദ്‌വെദെവിനെ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ മറികടന്നാണ്‌ ഇറ്റലിക്കാരൻ സിന്നെർ സെമി ഉറപ്പാക്കിയത്‌ (6–-2, 1–-6, 6–-1, 6–-4)‌. ബ്രിട്ടന്റെ ജാക്ക്‌ ഡ്രാപ്പെറാണ്‌ സിന്നെറുടെ സെമി എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top