07 October Monday

യുഎസ്‌ ഓപ്പൺ ടെന്നീസ്‌; സിന്നർ x 
ഫ്രിറ്റ്‌സ്‌ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ന്യൂയോർക്ക്‌ > യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷവിഭാഗം സിംഗിൾസ്‌ ഫൈനലിൽ ഇന്ന്‌ ഇറ്റലിയുടെ യാന്നിക്‌ സിന്നർ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിടും. സെമിയിൽ ലോക ഒന്നാംറാങ്കുകാരനായ സിന്നർ 7–-5, 7–-6, 6–-2ന്‌ ബ്രിട്ടന്റെ ജാക്ക്‌ ഡ്രാപ്പെറെ തോൽപ്പിച്ചു. ഈവർഷം ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ഇരുപത്തിമൂന്നുകാരന്റെ ആദ്യ യുഎസ്‌ ഓപ്പൺ ഫൈനലാണ്‌. ഈ വേദിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇറ്റലിക്കാരൻ എന്ന ബഹുമതിയും സ്വന്തമാക്കി.

പന്ത്രണ്ടാം റാങ്കുകാരനായ ഫ്രിറ്റ്‌സ്‌ നാട്ടുകാരനായ ഫ്രാൻസിസ്‌ തിയാഫോയെ അഞ്ചുസെറ്റ്‌ പോരാട്ടത്തിലാണ്‌ കീഴടക്കിയത്‌. സ്‌കോർ: 4–-6, 7–-5, 4–-6, 6–-4, 6–-1. അമേരിക്കൻ പുരുഷതാരം 15 വർഷത്തിനുശേഷമാണ്‌ ഫൈനലിലെത്തുന്നത്‌. ഇരുപത്താറുകാരന്റെ  ആദ്യ ഗ്രാൻഡ്‌സ്ലാം ഫൈനലാണ്‌.

വനിതാ സിംഗിൾസ്‌ ഫൈനൽ ബെലാറസിന്റെ അറീന സബലെങ്കയും അമേരിക്കയുടെ ജെസീക പെഗുലയും തമ്മിലാണ്‌. മുപ്പതുകാരിയായ പെഗുല ആദ്യ ഗ്രാൻസ്ലാം കിരീടമാണ്‌ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top