20 August Tuesday

യുഎസില്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് തുല്യവേതനം വേണം; ഫുട്‌ബോള്‍ ഫെഡറേഷന് കത്തെഴുതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

വാഷിങ്ടണ്‍> പുരുഷ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കും നല്‍കണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമായി. വിവേചനം അവസാനിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട് അമ്പതിലേറെ ജനപ്രതിനിധി സഭാംഗങ്ങള്‍ രംഗത്തെത്തി. വനിതാ താരങ്ങളുടെ  പ്രതിഫലം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ യുഎസ് ഫുട്‌ബോള്‍ ഫെഡറേഷന് കത്തെഴുതി.

അമേരിക്ക ലോക വനിതാ ഫുട്‌ബോള്‍ കപ്പ് നാലാംവട്ടവും സ്വന്തമാക്കിയതോടെയാണ് ദീര്‍ഘകാലമായുള്ള ആവശ്യം ശക്തമായത്.
പുരുഷ താരത്തിന് ലഭിക്കുന്നതിനേക്കാള്‍ 30,000 ഡോളര്‍ കുറവാണ് വനിതാ താരത്തിന് ലഭിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top