26 May Sunday

ദേശീയ സീനിയർ അത‌്‌‌ലറ്റിക‌് മീറ്റിൽ കേരളത്തിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ട്രിപ്പിൽ ജംമ്പിൽ സ്വർണം നേടിയ സാന്ദ്ര ബാബു

നദിയാദ്‌(ഗുജറാത്ത്‌)>പെൺകുട്ടികളുടെ ദേശീയ സീനിയർ(അണ്ടർ 19) അത‌്‌‌ലറ്റിക‌് മീറ്റിൽ കേരളത്തിന്‌ കിരീടം. ആറ്‌ സ്വർണവും 7 വെള്ളിയും 2 വെങ്കലവും നേടിയാണ്‌ കേരളം കിരീടം ഉറപ്പിച്ചത്‌.

മീറ്റിന്റെ അവസാന ദിവസമായ ഇന്ന്‌  2 സ്വർണവും 3 വെള്ളിയും നേടി. കേരളത്തിന്‌ 104പോയിന്റും രണ്ടാം സ്‌ഥാനത്തുള്ള തമിഴ്‌നാടിന്‌ 54 പോയിന്റുമാണുള്ളത്‌.

ട്രിപ്പിൽ ജംമ്പിൽ സാന്ദ്ര ബാബുവും 4X 400 മീറ്റർ റിലേയിലുമാണ്‌ സ്വർണം നേടിയത്‌. 400 മീറ്റർ ഹർഡിൽസിൽ ഡെൽനാ ഫിലിപ്പും 200 മീറ്റർ ഹർഡിൽസിൽ ആൻസി സോജനും ട്രിപ്പിൾ ജന്പിൾ മെറിൻ ബിജുവും വെള്ളിനേടി. ആൺകുട്ടികളുടെ മീറ്റ്‌ 15ന്‌ തുടങ്ങും.
 


പ്രധാന വാർത്തകൾ
 Top