അണ്ടർ 19 ഏഷ്യാ കപ്പ്: വൈഭവ് തിളങ്ങി; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
ഷാർജ> ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിൽ. ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പട വീഴ്‌ത്തിയത്. സ്കോർ: ശ്രീലങ്ക 173 (46.2). ഇന്ത്യ 175/3 (21.4).
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 173 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ലങ്ക ഉയർത്തയ വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവൻഷിയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 36 പന്തില്‍ 67 റണ്‍സെടുത്ത വൈഭവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
0 comments