17 May Tuesday

ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ : വീണ്ടും ഇന്ത്യ–-പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


മെൽബൺ
ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പിൽ വീണ്ടും ഇന്ത്യ–-പാകിസ്ഥാൻ പോരാട്ടം. ഒക്‌ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്‌ട്രേലിയയിലാണ്‌ ലോകകപ്പ്‌. ഒക്‌ടോബർ 23ന്‌ മെൽബൺ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്‌. ഇരുടീമുകളുടെയും ആദ്യ കളി.

കഴിഞ്ഞ ലോകകപ്പിലും ഇന്ത്യക്ക്‌ പാകിസ്ഥാനുമായായിരുന്നു ഒന്നാം മത്സരം. ആകെ 16 ടീമുകളാണ്‌. ഗ്രൂപ്പ്‌ രണ്ടിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമുണ്ട്‌. രണ്ട്‌ ടീമുകൾ യോഗ്യത കളിച്ചെത്തും. എ ഗ്രൂപ്പിൽ ചാമ്പ്യൻമാരായ ഓസീസ്‌, ന്യൂസിലൻഡ്‌, ഇംഗ്ലണ്ട്‌, അഫ്‌ഗാനിസ്ഥാൻ എന്നിവരാണ്‌. രണ്ട്‌ യോഗ്യതാ ടീമുകളുമുണ്ടാകും.

ഒക്‌ടാേബർ 16 മുതൽ 21 വരെയാണ്‌ യോഗ്യതാ റൗണ്ട്‌. നവംബർ ഒമ്പതിനും പത്തിനും സെമി മത്സരങ്ങൾ. 13ന്‌ മെൽബണിലാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top