08 December Wednesday

ട്വന്റി 20 ലോകകപ്പ്‌ : ബംഗ്ലാദേശിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ഷാക്കിബ്‌ അൽ ഹസ്സൻ photo credit T20 World Cup / twitter


അൽ അമീററ്റ്‌
ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിലെ പ്രാഥമിക റൗണ്ടിൽ മുന്നേറാൻ ജയം അനിവാര്യമായ ബംഗ്ലാദേശ്‌ 26 റണ്ണിന്‌ ഒമാനെ തോൽപ്പിച്ചു.

സ്‌കോർ: ബംഗ്ലാദേശ്‌ 153, ഒമാൻ 9–-127

ബി ഗ്രൂപ്പിൽ നാല്‌ പോയിന്റുള്ള സ്‌കോട്‌ലൻഡിന്‌ പിറകിൽ ഒമാനും ബംഗ്ലാദേശിനും രണ്ട്‌ പോയിന്റുണ്ട്‌. ഇതോടെ നാളത്തെ അവസാന മത്സരം നിർണായകമായി. രണ്ട്‌ ടീമുകളാണ്‌ സൂപ്പർ 12ലേക്ക്‌ മുന്നേറുക.

നാല്‌ വിക്കറ്റെടുത്ത മുസ്‌തഫിസുർ റഹ്‌മാനാണ്‌ ബംഗ്ലാദേശിന്റെ വിജയശിൽപ്പി. ഷാക്കിബ്‌ അൽ ഹസ്സന്‌ മൂന്ന്‌ വിക്കറ്റുണ്ട്‌. ഒമാനുവേണ്ടി ഓപ്പണർ ജതീന്ദർ സിങ്‌ (40) മാത്രമാണ്‌ പൊരുതിയത്‌.  3–-90 എന്ന  നിലയിൽനിന്നാണ്‌ തകർന്നടിഞ്ഞത്‌. ബംഗ്ലാദേശിനായി ഓപ്പണർ മുഹമ്മദ്‌ നയീം 64 റണ്ണെടുത്തു. ഷാക്കിബ്‌ (42) പിന്തുണ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top