08 December Wednesday

സ്‌കോട്‌ലൻഡിന്‌ രണ്ടാംജയം ; പാപ്പുവ ന്യൂ ഗിനിയ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021


അൽ അമീററ്റ്‌
തുടർച്ചയായ രണ്ടാം ജയത്തോടെ സ്‌കോട്‌ലൻഡ്‌ ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിന്റെ സൂപ്പർ 12നോട്‌ അടുത്തു. പാപ്പുവ ന്യൂ ഗിനിയയെ 17 റണ്ണിന്‌ തോൽപ്പിച്ചു. ആദ്യകളിയിൽ ബംഗ്ലാദേശിനെ ആറ്‌ റണ്ണിന്‌ അട്ടിമറിച്ച സ്‌കോട്‌ലൻഡ്‌ ബി ഗ്രൂപ്പിൽ നാല്‌ പോയിന്റുമായി ഒന്നാമതാണ്‌. സ്‌കോർ: സ്‌കോട്‌ലൻഡ്‌ 9–-165, പാപ്പുവ 148.

റിച്ചി ബെറിങ്‌ടണും (70) മാത്യു ക്രോസും (45) ചേർന്നാണ്‌ സ്‌കോട്‌ലൻഡിന്‌ മികച്ച സ്‌കോർ ഒരുക്കിയത്‌. പാപ്പുവ ഗിനിയക്കായി കബുവ മോറിയ നാല്‌ വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ഗിനിയ 5–-35ന്‌ തകർന്നു. നോർമൻ വനുയയുടെ 47 റണ്ണാണ്‌ പരാജയഭാരം കുറച്ചത്‌. ജോഷ്‌ ഡാവേ സ്‌കോട്‌ലൻഡിനായി നാല്‌ വിക്കറ്റെടുത്തു. ഒമാനുമായാണ്‌ അടുത്ത കളി. പാപ്പുവ ഗിനിയ ബംഗ്ലാദേശിനെ നേരിടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top