Deshabhimani

ഇംഗ്ലണ്ടിന്‌ എട്ട്‌ വിക്കറ്റ്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:10 AM | 0 min read

ക്രൈസ്‌റ്റ്‌ചർച്ച്‌ > ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ടിന്‌ എട്ട്‌ വിക്കറ്റ്‌ ജയം. ജയിക്കാൻ ആവശ്യമായ 104 റൺ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ നേടി. രണ്ട്‌ ഇന്നിങ്സിലുമായി പത്ത്‌ വിക്കറ്റെടുത്ത പേസ്‌ ബൗളർ ബ്രൈഡൻ കാർസിയാണ്‌ കളിയിലെ താരം. സ്‌കോർ: ന്യൂസിലൻഡ്‌ 348, 254 ഇംഗ്ലണ്ട്‌ 499, 104/2.

കിവീസ്‌ ബാറ്റർമാർക്ക്‌ രണ്ടാം ഇന്നിങ്സിലും ആധിപത്യം നേടാനായില്ല. ഡാരിൽ മിച്ചലും (84) കെയ്‌ൻ വില്യംസനും (61) പൊരുതിയെങ്കിലും ഇംഗ്ലണ്ടിനെ വീഴ്‌ത്താനുള്ള ലീഡില്ലാതെ പോയി. 19.1 ഓവറിൽ 42 റൺ വഴങ്ങി ആറ്‌ വിക്കറ്റെടുത്താണ്‌ ബ്രൈഡൻ കിവീസിനെ തടഞ്ഞത്‌. ക്രിസ്‌ വോക്‌സിന്‌ മൂന്ന്‌ വിക്കറ്റുണ്ട്‌.  മൂന്ന്‌ മത്സരപരമ്പയിൽ ഇംഗ്ലണ്ട്‌ 1–-0 മുന്നിലെത്തി. രണ്ടാം ടെസ്‌റ്റ്‌ വെള്ളിയാഴ്‌ച തുടങ്ങും.
 



deshabhimani section

Related News

0 comments
Sort by

Home