Deshabhimani

കിവികളെ ലങ്ക 
തകർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 01:10 AM | 0 min read

ഗല്ലെ > ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്ക്‌ 63 റൺ ജയം. അവസാനദിനം രണ്ട്‌ വിക്കറ്റായിരുന്നു ലങ്കയ്‌ക്ക്‌ ആവശ്യം. ന്യൂസിലൻഡിന്‌ 68 റണ്ണും. എന്നാൽ, അഞ്ചാംദിനം 15 മിനിറ്റിൽ ലങ്ക കളി തീർത്തു. 92 റണ്ണെടുത്ത രചിൻ രവീന്ദ്ര പുറത്തായതോടെ ന്യൂസിലൻഡിന്റെ നേരിയ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.

ലങ്കയ്‌ക്കായി സ്‌പിന്നർ പ്രഭാത്‌ ജയസൂര്യ രണ്ടാം ഇന്നിങ്‌സിൽ അഞ്ച്‌ വിക്കറ്റ്‌ നേടി. ജയത്തോടെ പരമ്പരയിൽ 1–-0ന്‌ മുന്നിലെത്തിയ ലങ്ക ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ ന്യൂസിലൻഡിനെ മറികടന്ന്‌ നാലാമതെത്തി. സ്‌കോർ: ശ്രീലങ്ക 305, 309; ന്യൂസിലൻഡ്‌ 340, 211.



deshabhimani section

Related News

0 comments
Sort by

Home