05 December Thursday

പാകിസ്ഥാന്‌ പരമ്പര

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

റാവൽപിണ്ടി > ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പര പാകിസ്ഥാൻ 2–-1ന്‌ സ്വന്തമാക്കി. അവസാന ടെസ്‌റ്റിൽ ഒമ്പത്‌ വിക്കറ്റിന്‌ ജയിച്ചു. 20 വിക്കറ്റെടുത്ത സ്‌പിന്നർമാരാണ്‌ വിജയമൊരുക്കിയത്‌. ഈ ടെസ്‌റ്റിൽ പാകിസ്ഥാൻ പേസ്‌ ബൗളർമാർ ഒറ്റപ്പന്തുപോലും എറിഞ്ഞില്ല. സ്‌കോർ: ഇംഗ്ലണ്ട്‌ 267, 112, പാകിസ്ഥാൻ 344, 37/1.

മൂന്നാംദിവസം 24/3 എന്ന സ്‌കോറിൽ രണ്ടാം ഇന്നിങ്സ്‌ തുടങ്ങിയ ഇംഗ്ലണ്ട്‌ 112 റണ്ണിന്‌ പുറത്തായി. ജോ റൂട്ട്‌ (33) മാത്രമാണ്‌ പൊരുതിനിന്നത്‌. നൊമാൻ അലി ആറ്‌ വിക്കറ്റെടുത്തു. സാജിദ് ഖാൻ നാലെണ്ണം നേടി. ടെസ്‌റ്റിൽ സാജിദിന്‌ പത്തും നൊമാന്‌ ഒമ്പതും വിക്കറ്റ്‌ കിട്ടി. മൂന്ന്‌ ടെസ്‌റ്റിലുമായി 43 വിക്കറ്റെടുത്ത സ്‌പിന്നർമാരാണ്‌ ആതിഥേയർക്ക്‌ വിജയം സമ്മാനിച്ചത്‌. 19 വിക്കറ്റുള്ള സാജിദ്‌ഖാനാണ്‌ പരമ്പരയിലെ താരം. നൊമാൻ അലിക്ക്‌ 20 വിക്കറ്റുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top