07 October Monday

4 ഒളിമ്പിക്‌സ്‌ 6 സ്വർണം; ചരിത്രംകുറിച്ച്‌ മാ ലോങ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024


പാരിസ്‌
ടേബിൾ ടെന്നീസിൽ ചരിത്രംകുറിച്ച്‌ ചൈനയുടെ മാ ലോങ്‌ പടിയിറങ്ങുന്നു. പാരിസിൽ പുരുഷ ടീം ഇനത്തിൽ സ്വർണം നേടിയതോടെ ഒളിമ്പിക്‌സിലെ ആകെ സ്വർണനേട്ടം ആറാക്കി. ഈ ഇനത്തിൽ നാലിൽ കൂടുതൽ സ്വർണം നേടിയ മറ്റു താരങ്ങളില്ല.

ഇനിയൊരു ഒളിമ്പിക്‌സിനില്ലെന്ന്‌ മുപ്പത്തഞ്ചുകാരൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടീം ഇനത്തിൽ ലണ്ടൻ, റിയോ, ടോക്യോ, പാരിസ്‌ ഒളിമ്പിക്‌സുകളിൽ തുടർച്ചയായി സ്വർണം നേടിയ മാ ലോങ്‌ റിയോയിലും ടോക്യോയിലും സിംഗിൾസിലും സ്വർണമണിഞ്ഞു. ടീം ഇനത്തിലെ തുടർച്ചയായ സ്വർണനേട്ടവും റെക്കോഡാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top