19 September Saturday

ധോണി, ഞാനുമുണ്ട് ഈ യാത്രയിൽ; വിരമിക്കൽ പ്രഖ്യാപിച്ച് റെയ്‌ന

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

ന്യൂഡൽഹി > എം എസ് ധോണിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്‌നയുടേയും പ്രഖ്യാപനം. ധോണിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 33കാരനായ റെയ്‌നയും വിടവാങ്ങുന്നത്.

'നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, അഭിമാനത്തോടെ നിങ്ങളുടെ ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞാനും ചേരുകയാണ്. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്'- എന്നായിരുന്നു റെയ്‌നയുടെ ഇൻസ്റ്റഗ്രാം  സന്ദേശം.

അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ ധോനിയും റെയ്‌നയും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയ്ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top