12 December Thursday

സൂപ്പർ ലീഗിൽ കൊച്ചി - തൃശൂർ ; അവസാന റൗണ്ട് ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


കൊച്ചി
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ അവസാന റൗണ്ട്‌ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. ഫോഴ്‌സ കൊച്ചിയും തൃശൂർ മാജിക്‌ എഫ്‌സിയും ഏറ്റുമുട്ടും. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ കളി. ഒമ്പത്‌ റൗണ്ട്‌ കഴിഞ്ഞപ്പോൾ കലിക്കറ്റ്‌ എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്‌, കൊച്ചി ടീമുകളാണ്‌ സെമിക്ക്‌ യോഗ്യത നേടിയത്‌. തൃശൂർ പുറത്തായി. തിരുവനന്തപുരം കൊമ്പൻസും മലപ്പുറം എഫ്‌സിയുമാണ്‌ ശേഷിക്കുന്ന സെമി സ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്‌. ഇരുടീമുകളും വെള്ളിയാഴ്‌ച മുഖാമുഖം എത്തുന്നുണ്ട്‌. കൊമ്പൻസിന്‌ തോൽക്കാതിരുന്നാൽ മതി. മലപ്പുറത്തിന്‌ ജയിച്ചേ തീരു. മാത്രവുമല്ല ഗോൾശരാശരിയും അനുകൂലമാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top