06 December Friday
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മുഹമ്മദൻസും സൂപ്പർ ലീഗ് ഇലവനും മുഖാമുഖം രാത്രി ഏഴിന്

വയനാടിനായി ഇന്ന് കളിക്കളത്തില്‍ ; വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024



മലപ്പുറം
ഫുട്‌ബോൾ വയനാടിന്റെ കൈപിടിക്കുന്നു. മലപ്പുറത്തെ പന്തുകളിപ്രേമികൾ അതിനൊപ്പം ചേരും. വയനാട് ദുരിതബാധിതരെ സഹായിക്കാനായി സൂപ്പർ ലീഗ് കേരള ഓൾസ്‌റ്റാർ ഇലവനും കൊൽക്കത്ത മുഹമ്മദൻസും ഏറ്റുമുട്ടും. രാത്രി ഏഴിന് മലപ്പുറം മഞ്ചേരിക്കടുത്ത്‌ പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഇത്തവണ ഐഎസ്എല്ലിൽ കളിക്കുന്ന മുഹമ്മദൻസ് ടീം ബുധനാഴ്ച മഞ്ചേരിയിലെത്തി. ഇന്നലെ പയ്യനാട് സ്‌റ്റേഡിയത്തിൽ പരിശീലനവും നടത്തി. 18 താരങ്ങളാണ് ടീമിലുള്ളത്. പഥം ഛേത്രി, നിഖിൽ ദേഖ, ജോസഫ് അഡ്‌ജെയ്, മുഹമ്മദ് ജാസിം, മുഹമ്മദ് ഇർഷാദ്, അബ്ദുൾ കാദിരി മുഹമ്മദ്, ജോ സൊഹർലിയാന തുടങ്ങിയ താരങ്ങൾ മുഹമ്മദൻസിനായി ബൂട്ടുകെട്ടും.

സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്ന ആറു ടീമുകളിൽ അഞ്ചിലെയും താരങ്ങളെ ഉൾപ്പെടുത്തിയതാണ് ഓൾസ്റ്റാർ ഇലവൻ. കേരളത്തിന്‌ സന്തോഷ്‌ ട്രോഫി നേടിക്കൊടുത്ത ബിനോ ജോർജ്‌ പരിശീലിപ്പിക്കുന്ന ടീമിൽ കെ പി രാഹുൽ, മുഹമ്മദ് മുഷറഫ്, ജി സൗരവ്, അലക്സ് സാഞ്ചസ്, ജിജോ ജോസഫ്, പി എം ബ്രിട്ടോ, അജ്മൽ, ആദിൽ, എസിയർ ഗോമസ് തുടങ്ങിയവർ ടീമിലുണ്ട്. ടിക്കറ്റ് വിൽപ്പനവഴി ലഭിക്കുന്ന തുകയും സംഘാടകരുടെ വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top