11 December Wednesday

പൂരനഗരിയിൽനിന്ന്‌ മാജിക്‌ എഫ്‌സി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

തൃശൂർ മാജിക്‌ എഫ്‌ സി ഫുട്‌ബോൾ ടീം അംഗങ്ങൾക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി, 
ടീം ഉടമകളായ നിവിൻ പോളി, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർ


തൃശൂർ
പൂരനഗരിയിൽനിന്ന്‌ ഫുട്‌ബോൾ ആരവം തീർക്കാനൊരുങ്ങി ‘തൃശൂർ മാജിക്‌ എഫ്‌സി’. സൂപ്പർ ലീഗ്‌ കേരളയിൽ പങ്കെടുക്കുന്ന ടീമിനെ തൃശൂർ വികെഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ടീം ഉടമയും അംബാസഡറുമായ നടൻ നിവിൻ പോളിയും ചേർന്ന് ടീം ജേഴ്സി പുറത്തിറക്കി. നിർമാതാവ്‌ ലിസ്റ്റിൻ സ്റ്റീഫനും ടീം ഉടമയാണ്‌. പ്രൊമോ വീഡിയോയും പുറത്തിറക്കി. സി കെ വിനീതാണ്‌ പ്രധാന കളിക്കാരൻ. ഇറ്റലിയിലെ ജിയോവാനി സ്‌കാനുവാണ്‌ പരിശീലകൻ. കേരളത്തിന്‌ സന്തോഷ്‌ ട്രോഫി നേടിക്കൊടുത്ത പരിശീലകൻ സതീവൻ ബാലനാണ്‌ സഹപരിശീലകൻ. ശരത് ലാൽ ഗോൾകീപ്പിങ്‌ കോച്ചാണ്‌. മഞ്ചേരി സ്‌റ്റേഡിയത്തിലാണ്‌ ടീമിന്റെ ആദ്യമത്സരം. സെപ്‌തംബർ ഏഴിന്‌ രാത്രി ഏഴരയ്‌ക്ക്‌ കണ്ണൂർ വാരിയേഴ്‌സിനെ നേരിടും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top