Deshabhimani

ലങ്കയ്‌ക്ക്‌ അഞ്ച്‌ വിക്കറ്റ്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 10:30 PM | 0 min read


കൊളംബോ
വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്ക്‌ അഞ്ച്‌ വിക്കറ്റ്‌ ജയം. മഴനിയമപ്രകാരമാണ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിൻഡീസിന്റെ ഇന്നിങ്‌സിനിടെ മഴ പെയ്യുകയായിരുന്നു. 38.3 ഓവറിൽ 185/4 എന്ന നിലയിലായിരുന്നു അപ്പോൾ. മഴനിയമപ്രകാരം ലങ്കയുടെ വിജയലക്ഷ്യം 37 ഓവറിൽ 232 റണ്ണാക്കി നിശ്ചയിച്ചു. 31.5 ഓവറിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ ലക്ഷ്യം നേടി. ക്യാപ്‌റ്റൻ ചരിത്‌ അസലങ്ക (77) മിന്നി.



deshabhimani section

Related News

0 comments
Sort by

Home