04 December Wednesday

ശ്രീലങ്കയ്‌‌ക്കെതിരെ ഇന്ത്യക്ക്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

കൊളംബോ> ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക്‌ 32 റൺ തോൽവി. 241 റൺ പിന്തുടർന്ന ഇന്ത്യ 42.2 ഓവറിൽ 208ന്‌ പുറത്തായി. ആറ്‌ വിക്കറ്റ്‌ നേടി ഇന്ത്യയെ കറക്കിവീഴ്‌ത്തിയ സ്‌പിന്നർ ജെഫ്രി വാൻഡെർസേയാണ്‌ കളിയിലെ താരം.  

ക്യാപ്‌റ്റൻ രോഹിത്‌ ശർമ (44 പന്തിൽ (64) മികച്ച തുടക്കം നൽകിയെങ്കിലും മുതലാക്കാനായില്ല. അക്‌സർ പട്ടേൽ (44), ശുഭ്‌മാൻ ഗിൽ (35) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ലങ്കയ്‌ക്കായി അവിഷ്‌ക ഫെർണാണ്ടോ (40), കമിന്ദു മെൻഡിസ്‌ (40), ദുനിത്‌ വെല്ലാലഗെ (39) എന്നിവർ തിളങ്ങി. ഇന്ത്യക്കായി വാഷിങ്‌ടൺ സുന്ദർ മൂന്ന് വിക്കറ്റ്‌ നേടി. മൂന്ന്‌ മത്സരപരമ്പരയിൽ ശ്രീലങ്ക മുന്നിലെത്തി. ആദ്യമത്സരം ‘ടൈ’ ആയിരുന്നു. അവസാന മത്സരം ബുധനാഴ്‌ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top