Deshabhimani

ലങ്ക 42ന്‌ പുറത്ത്‌ ; ജാൻസെന് ഏഴ് വിക്കറ്റ്

വെബ് ഡെസ്ക്

Published on Nov 28, 2024, 11:07 PM | 0 min read


ഡർബൻ
പേസർമാർ അരങ്ങുവാണ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ശ്രീലങ്ക 42 റണ്ണിന്‌ പുറത്ത്‌. ഡർബനിൽ രണ്ടാംദിനം ദക്ഷിണാഫ്രിക്കയെ 191ന്‌ പുറത്താക്കിയ ലങ്കയ്‌ക്കും പിടിച്ചുനിൽക്കാനായില്ല. 13.5 ഓവറിൽ അവസാനിച്ചു. ഏഴ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മാർകോ ജാൻസെനാണ്‌ തകർത്തത്‌. 13 റണ്ണെടുത്ത കമീന്ദു മെൻഡിസാണ്‌ ലങ്കയുടെ ടോപ്‌ സ്‌കോറർ. ഒമ്പതുപേർ രണ്ടക്കം കണ്ടില്ല. നാല്‌ പേർ റണ്ണെടുക്കുംമുമ്പ്‌ പുറത്തായി. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ്‌ നഷ്ടത്തിൽ 132 റണ്ണെടുത്തു. 281 റൺ ലീഡായി. ഒന്നാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി ക്യാപ്‌റ്റൻ ടെംബ ബവുമ 70 റണ്ണെടുത്തു.



deshabhimani section

Related News

0 comments
Sort by

Home