22 January Saturday

ദേശീയ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌: ക്വാർട്ടർ കാണാതെ കേരളം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കോഴിക്കോട്‌ > ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ കാണാതെ കേരളം ആദ്യ റൗണ്ടിൽ പുറത്ത്‌. വ്യാഴാഴ്‌ച  മധ്യപ്രദേശിനോട്‌ സമനില നേടിയതാണ്‌ കേരളത്തിന്റെ പ്രതീക്ഷ അസ്‌തമിക്കാൻ കാരണം. കേരളത്തിനായി  സി രേഷ്‌മയും മധ്യപ്രദേശിനായി പാലകും ഒരോ ഗോൾ വീതം നേടി.

കേരളം ഉൾപ്പെട്ട ഗ്രൂപ്പ്‌ ജിയിൽ നിന്ന്‌ മിസോറാമാണ്‌ ക്വാർട്ടറിൽ കടന്നത്‌. കോർപറേഷൻ ഇ എം എസ്‌ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഗോൾ നേടാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം നേടാൻ കേരളത്തിനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top