മലയാളിക്കരുത്തിൽ സർവീസസ് വീണ്ടും
ഹൈദരാബാദ്
കഴിഞ്ഞതവണ ആറ് മലയാളിതാരങ്ങളുമായെത്തി കപ്പുയർത്തിയ സർവീസസ് ടീമിൽ ഇത്തവണ ബൂട്ടുകെട്ടുന്നത് അഞ്ച് ‘മലയാളികൾ’. കഴിഞ്ഞതവണ ടീമിലുണ്ടായിരുന്ന മൂന്നുപേർ ഇത്തവണ ഹൈദരാബാദിലുമുണ്ട്. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിജയ് ജെറാൾഡ്, പുല്ലുവിള സ്വദേശി ആർ റോബിൻസൺ, പാലക്കാട് മാപ്പിളക്കാടിലെ രാഹുൽ രാമകൃഷ്‌ണൻ എന്നിവർ പട്ടാള ടീമിലെ സ്ഥാനം നിലനിർത്തി. പൊഴിയൂരുകാരനായ പി പ്രദീഷും പാലക്കാട് സ്വദേശിയായ വി പി ശ്രേയസുമാണ് ഇത്തവണ ടീമിലെത്തിയ പുതുമുഖങ്ങൾ.
0 comments